ട്രംപ് വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങുന്നതിന് മുമ്പ് മകളുടെ വിവാഹനിശ്ചയം നടത്തി; ഇരുപത്തിയേഴുകാരിയായ ടിഫാനിയ്ക്ക് കോടീശ്വരപുത്രൻ വരൻ


Posted January 23, 2021 by bignews

പ്രസിഡന്റ് പദവിയൊഴിയുന്നതിന്റെ തലേദിവസം മകൾ ടിഫാനിക്കു വിവാഹനിശ്ചയം നടത്തി എന്നതാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 
വാഷിങ്ടൺ: അമേരിക്കയെ വിവാദത്തിലേക്ക് തള്ളിയിട്ട് സ്ഥാനമൊഴിഞ്ഞ ഡൊണാൾഡ് ട്രംപ് വൈറ്റ്ഹൗസിൽ നിന്നും പടിയിറങ്ങും മുമ്പെ ഇളയമഖളുടെ വിവാഹനിശ്ചയം നടത്തിയെന്ന് സൂചന. പ്രസിഡന്റ് പദവിയൊഴിയുന്നതിന്റെ തലേദിവസം മകൾ ടിഫാനിക്കു വിവാഹനിശ്ചയം നടത്തി എന്നതാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോടീശ്വരപുത്രനായ മൈക്കൽ ബുലോസാ (23) ആണു ഇരുപത്തിയേഴുകാരി ടിഫാനിയെ വിവാഹം ചെയ്യുന്നത്. ലെബനനിൽ നിന്നു കുടിയേറിയ കോടീശ്വരന്റെ മകനാണ് ബിസിനസ് എക്‌സിക്യൂട്ടീവായ മൈക്കൽ.


വൈറ്റ്ഹൗസുമായി ബന്ധപ്പെട്ടു വ്യക്തിപരമായ മധുരസ്മൃതികൾ ഏറെയുണ്ടെന്നു കുറിച്ച് ടിഫാനി ഇൻസ്റ്റഗ്രമിൽ ചിത്രം പങ്കുവച്ചതോടെയാണ് സൂചനകൾ ഉയർന്നു. രണ്ടാം ഭാര്യ മാർല മേപ്പിൾസിലുള്ള മകളാണു നിയമബിരുദധാരിയായ ടിഫാനി.

അതേസമയം, വൈറ്റ്ഹൗസിൽ നിന്നും ട്രംപ് പടിയിറങ്ങിയത് പക്വത നിറഞ്ഞ അവസാനവാക്കുകളുമായാണ്. പുതിയ ഭരണകൂടത്തിന് വിജയാശംസകൾ, മികച്ച ഭരണത്തിനുള്ള അടിത്തറ ഞങ്ങൾ ഇട്ടിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ട.

സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിച്ചെന്ന് അവകാശപ്പെട്ട അദ്ദേഹം വളരെവേഗത്തിൽ കോവിഡ് വാക്‌സിൻ വികസിപ്പിച്ചതും നികുതി പരിഷ്‌ക്കാരങ്ങളും തന്റെ നേട്ടമായി എടുത്തു പറഞ്ഞു.
https://www.bignewslive.com/news/world-news/229550/tiffani-engagemment/
-- END ---
Share Facebook Twitter
Print Friendly and PDF DisclaimerReport Abuse
Contact Email [email protected]
Issued By Bignewslive.com
Phone 095266 34411
Business Address Bigsoft, Room No. 14/331, Adv.Radhakrishnan Road West Nada,
Guruvayur,
Country India
Categories Advertising , Free , News
Tags bignews malayalam , world news malayalam , malayalam breaking news , tiffani trump
Last Updated January 23, 2021